Saturday, 25 February 2012

ന്യൂനപക്ഷ പിന്നാക്കാവസ്ഥക്ക് കാരണം ഇടപെടലുകളുടെ അഭാവം -ഇ.ടി


       ന്യൂനപക്ഷ പിന്നാക്കാവസ്ഥക്ക് കാരണം ഇടപെടലുകളുടെ അഭാവം -ഇ.ടി

മലപ്പുറം: നിയമങ്ങളുടെയും കമീഷനുകളുടെയും കുറവല്ല, ശക്തമായ ഇടപെടലുകളുടെ അഭാവമാണ് ന്യൂനപക്ഷ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ 'ന്യൂനപക്ഷം: അവകാശങ്ങളും അധികാരങ്ങളും' സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളും വ്യവസ്ഥിതികളും മറ്റെല്ലാ രാജ്യത്തെക്കാളും ഇന്ത്യയിലുണ്ട്. നിരവധി കമീഷനുകള്‍ നിയമിക്കപ്പെടുകയും ന്യൂനപക്ഷ ശാക്തീകരണത്തിന് അവയൊക്കെ ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ തയാറാവുന്നില്ല. ന്യൂനപക്ഷ പ്രീണനമെന്ന പേരില്‍ അവകാശങ്ങള്‍ ധ്വംസിക്കാനും വര്‍ഗീയത സൃഷ്ടിക്കാനുമാണ് പലരും ശ്രമിക്കുന്നത്.
കേരളത്തിലെ ന്യൂനപക്ഷ നവോത്ഥാനത്തില്‍ സമസ്തയുടെ പങ്ക് നിസ്തുലമാണെന്നും മുസ്ലിം വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി ഉണ്ടായപ്പോള്‍ മദ്റസാ സംവിധാനം സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ മുന്നില്‍നിന്നത് സമസ്തയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.അബ്ദുസ്സമദ് സമദാനി എം.എല്‍.എ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബൂബക്കര്‍ മലയമ്മ, അഡ്വ. സെയ്താലിക്കുട്ടി ഹാജി, ബഷീര്‍ ഹാജി, മാമുക്കോയ ഹാജി, അഹമ്മദ് ഉബൈല്‍, സി.എം.എം. സാദിഖ് മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദലി, മരക്കാര്‍ ഫൈസി തിരൂര്‍ എന്നിവര്‍ സംസാരിച്ചു.