Friday, 16 March 2012

കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള് അന്തരിച്ചു

തിരൂരങ്ങാടി: സുന്നിയുവജനസംഘത്തിന്റെയും സുന്നി മഹല്ലി ന്റെയും സംസ്ഥാന വൈസ് പ്രസിഡന്റും മുസ്‌ലിംലീഗ് നേതാവുമായ കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്. എം. ജിഫ്രി തങ്ങള്‍ ( 76 ) അന്തരിച്ചു. കരള്‍ രോഗംമൂലം മൂന്നുമാസമായി ചികിത്സയിലായിരുന്നു. ദീര്‍ഘ കാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റായിരുന്നു. പട്ടിക്കാട് ജാമിഅനൂരിയ അറബിക് കോളജ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, എംഇഎം എന്‍ജിനിയറിങ് കോളജ് എക്‌സി ക്യുട്ടിവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ്,
ദാറുല്‍ ഹുദാ സിന്‍ഡിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡന്റ്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡന്റ്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റ്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കരുമ്പില്‍ മഹല്ല് പ്രസിഡന്റ്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡന്റ്, പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ്. വൈ. എസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, കക്കാട് ജി. എം. യു. പി സ്‌കൂള്‍ പി. ടി. എ. പ്രസിഡന്റ്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡന്റ്, കരുമ്പില്‍ മദ്രസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

പിതാവ്: പരേതനായ സയ്യിദ് ഫസല്‍ജിഫ്രി പൂക്കോയ തങ്ങള്‍. ഭാര്യ: സയ്യിദ് ആയിശ ബീവി. മക്കള്‍: ശരീഫ മുത്തു ബീവി. റൗള ബീവി, മരുമകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി, സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അബ്ദുല്ല ജിഫ്രിതങ്ങള്‍, സയ്യദ് ഉമര്‍ ജിഫ്രി തങ്ങള്‍, പരേതരായ സയ്യിദ് ഹൈദ്രോസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഉമര്‍ ജിഫ്രിതങ്ങള്‍. ഖബറടക്കം കക്കാട് ജുമാമസ്ജിദ്ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച 10ന് നടക്കും.

Monday, 5 March 2012

വിദേശത്തെ തൊഴില്‍ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടണം : SKSSF പ്രവാസി മീറ്റ്‌

കോഴിക്കോട്‌ : വിദേശ രാഷ്‌ടങ്ങളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരവും കാര്യക്ഷമവുമായ ഇടപെടല്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാ ക്കണമെന്ന്‌ SKSSF സംസ്ഥാന പ്രവാസി മീറ്റ്‌ ആവശ്യപ്പെട്ടു. രാഷ്‌ട്ര പുനര്‍ നിര്‍മ്മാണ പ്രക്രിയയിലും സമ്പദ്‌ഘടനയിലും പ്രവാസികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ വിലമതിക്കാനാ വാത്തതാണ്‌ . എന്നാല്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ പലപ്പോഴും നിസ്സംഗ സമീപനം പുലര്‍ത്തുന്ന തിനാല്‍ പലരുടേയും തൊഴില്‍ സുരക്ഷിതത്വം ഭീക്ഷണി നേരിടുകയാണ്‌ - പ്രവാസിമീറ്റ്‌ ചൂണ്ടിക്കാട്ടി.

മുസ്‌തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ , അബ്‌ദുറസാഖ്‌ ബുസ്‌താനി, ഓമാനൂര്‍ അബ്‌ദുറഹിമാന്‍ മൗലവി, ഇസ്‌മാഈല്‍ കുന്നുംപുറം, മുഈനുദ്ദീന്‍ (മക്ക), എന്‍ സി മുഹമ്മദ്‌, അസീസ്‌ പുള്ളാവൂര്‍ (റിയാദ്‌ ), സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ (ഷാര്‍ജ), ഹുസൈന്‍ ദാരിമി (ദുബായ്‌ ), യൂസുഫ്‌ ഫൈസി, കെ പി മായിന്‍ഹാജി (ദമാം), അബൂബക്കര്‍ ദാരിമി താമരശ്ശേരി, എന്‍ മുഹമ്മദ്‌ കിഴിശ്ശേരി (ജിദ്ദ), അഹ്‌മദ്‌ കബീര്‍ കുന്നുംപുറം (യാംമ്പു), ഇസ്‌മാഈല്‍ ഹാജി എടച്ചേരി (ദിബ്ബ), പി കെ അബൂബക്കര്‍ ഹാജി, ഷെക്കീര്‍ കുന്നിക്കല്‍ , എം മുഹമ്മദ്‌കുട്ടി, അബ്‌ദുറഹീം ചുഴലി, സൈതലവി റഹ്‌മാനി നീലഗിരി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി സ്വാഗതവും അയ്യൂബ്‌ കൂളിമാട്‌ നന്ദിയും പറഞ്ഞു.

Thursday, 1 March 2012

ഹജ്ജ് അപേക്ഷ: മാര്‍ഗനിര്‍ദേശങ്ങള്

?സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപക്ഷോഫോം രണ്ട് പകര്‍പ്പ് പൂര്‍ണമായും വ്യക്തമായി ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പോലെ പൂരിപ്പിക്കണം. പൂര്‍ണമല്ലാത്ത അപേക്ഷ സ്വീകരിക്കില്ല.

?വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയേ്താ ഫോട്ടോകോപ്പിയെടുത്തോ ഉപയോഗിക്കുന്ന അപേക്ഷകള്‍ ലീഗല്‍ സൈസിലാണെന്ന് ഉറപ്പുവരുത്തണം. നിശ്ചിത കേന്ദ്രങ്ങളില്‍നിന്ന് അപേക്ഷാഫോം ലഭിക്കുന്നതിന് അപേക്ഷകരുടെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. പിന്‍കോഡ് സഹിതം പൂര്‍ണമായ മേല്‍വിലാസവും മൊബൈല്‍ഫോണ്‍ നമ്പറും ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. ഒരു അപേക്ഷാസെറ്റില്‍ മൂന്നുപേര്‍ക്ക്‌വരെ അപേക്ഷിക്കാം. മൂന്നിലധികം പേരുണ്ടെങ്കില്‍ രണ്ട്‌സെറ്റ് ഫോം ഉപയോഗിക്കണം.

?കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്‍പ്പെട്ടവരുടെ പണമിടപാടിന്റെ ചുമതല ലീഡര്‍ക്കാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് അപേക്ഷിക്കരുത്. അനുവദനീയമായ പുരുഷന്മാര്‍ക്കൊപ്പമാണ് അപേക്ഷിക്കേണ്ടത്. ഒരിക്കല്‍ നല്‍കിയ അപേക്ഷയോടൊപ്പം പുതുതായി മറ്റൊരാളെ ചേര്‍ക്കാനോ ഒരു കവറില്‍നിന്ന് മറ്റൊരു കവറിലേക്ക് മാറ്റാനോ അനുവദിക്കില്ല.

?കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഹജ്ജ്‌ചെയ്തവര്‍, സാംക്രമിക രോഗങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ അപേക്ഷിക്കരുത്.

?യാത്രാസമയത്ത് പൂര്‍ണഗര്‍ഭിണികളായവരും ഹജ്ജ് യാത്ര ഒഴിവാക്കണം.

?2012 നവംബര്‍ 30ന് രണ്ടുവയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാം. മേല്‍തീയതിക്ക് മുമ്പ് രണ്ടുവയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മുഴുവന്‍ തുകയും അടയ്ക്കണം.

ഒരാള്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അപേക്ഷ നല്‍കുകയോ ഒന്നിലധികം അപേക്ഷ നല്‍കുകയോ ചെയ്യരുത്. കണ്ടുപിടിച്ചാല്‍ അപേക്ഷകനുള്‍പ്പെടുന്ന എല്ലാ അപേക്ഷകളും നിരസിക്കുകയും നിയമനടപടികളുണ്ടാവുകയും ചെയ്യും.

?അപേക്ഷയുടെ രണ്ട് കോപ്പിയിലും അപേക്ഷകന്റെ ഏറ്റവും പുതിയ 3.5x3.5സെ.മീ വലിപ്പമുള്ള വെളുത്ത പ്രതലത്തോടുകൂടിയ കളര്‍ഫോട്ടോ പതിക്കണം.

?70 വയസ്സ് പൂര്‍ത്തിയായവര്‍ സഹായികളായി ഭാര്യ/ഭര്‍ത്താവ്/മകന്‍/മകള്‍/മരുമകന്‍/ മരുമകള്‍/സഹോദരന്‍/സഹോദരി ഇവരിലാരെയെങ്കിലും മാത്രമേ വെക്കാന്‍പാടുള്ളൂ. 70 വയസ്സ് കാറ്റഗറിയില്‍ തിരഞ്ഞെടുക്കുന്നയാള്‍ യാത്രചെയ്തില്ലെങ്കില്‍ സഹായിയുടെ യാത്രയും റദ്ദാവും.

?നാലാംവര്‍ഷത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരുടെ ഒരു കവറിലെ മുഴുവന്‍ ആളുകളും കഴിഞ്ഞ മൂന്നുവര്‍ഷം അപേക്ഷിച്ചവരും തിരഞ്ഞെടുക്കപ്പെടാത്തവരും ജീവിതത്തിലൊരിക്കലും ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവരും ആയിരിക്കണം.

?അപേക്ഷയില്‍ നിശ്ചിതകോളത്തില്‍ മുന്‍വര്‍ഷങ്ങളിലെ കവര്‍ നമ്പറുകള്‍ വ്യക്തമായി എഴുതണം. കവര്‍ നമ്പര്‍ തെറ്റിയാലും മൂന്നുവര്‍ഷവും അപേക്ഷിക്കാത്തവരെ കവറില്‍ ഉള്‍പ്പെടുത്തിയാലും മുന്‍ഗണന ലഭിക്കില്ല. മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കാരണവശാല്‍ യാത്ര റദ്ദാക്കുകയും ചെയ്തവര്‍ക്ക് മുന്‍ഗണനാ ആനുകൂല്യം ലഭിക്കില്ല