ഒട്ടനവധി ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച നദ്‌വി പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും നിരവധി മത സ്ഥാപനങ്ങളുടെ നായകനുമാണ്.
Wednesday, 29 February 2012
ഡോ: ബഹാഉദ്ദീന്‍ നദ്‌വി മാല്‍ദ്വീപ് സന്ദര്‍ശിക്കുന്നു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മാല്‍ദ്വീപ് ഔഖാഫിന്റെ ഔദ്യോഗിക ക്ഷണിതാവായി മാല്‍ദ്വീപിലേക്ക് തിരിച്ചു.മാല്‍ദ്വീപ് ഔഖാഫ് ഓഫ് ഇസ്‌ലാമിക് അഫേഴ്‌സ് മന്ത്രി മുഹമ്മദ് ശഹീം അലി സഈദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ യൂനിവേഴ്‌സിറ്റിയുടെ മാകലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ് കോളേജുകളടക്കം സുപ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ വിദ്യഭ്യാസ പാഠ്യ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കലാണ് യാത്രയുടെ ലക്ഷ്യം. ഔദ്യോഗിക ക്ഷണിതാവായി സന്ദര്‍ശനം നടത്തുന്ന നദ്‌വി ഔഖാഫ് മത മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തും.
ഹജ്ജ്: അപേക്ഷാഫോം നാളെമുതല്‍ വിതരണം ചെയ്യും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷാഫോം വ്യാഴാഴ്ച മുതല്‍ വിതരണംചെയ്യും. കരിപ്പൂര്‍ ഹജ്ജ്ഹൗസ്, സംസ്ഥാനത്തെ 14 ജില്ലാ കളക്ടറേറ്റുകളിലെയും ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ്കമ്മിറ്റി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, വഖഫ് ബോര്‍ഡിന്റെ എറണാകുളം കലൂരിലെ ഓഫീസ്, കോഴിക്കോട്ടെ റീജ്യണല്‍ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോം ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതും ഫോട്ടോകോപ്പിയും ഉപയോഗിക്കാം.
അപേക്ഷകര്‍ക്ക് 2013 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കണം. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഒരു സഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. കഴിഞ്ഞ മൂന്നുവര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതിലഭിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് നിര്‍ദിഷ്ട മാതൃകയില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 10 രൂപ മുദ്രക്കടലാസില്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം.
റിസര്‍വ് കാറ്റഗറിയിലുള്ളവരെ പരിഗണിച്ചശേഷമുള്ള സീറ്റിലേക്ക് ജനറല്‍ സീറ്റിലെ അപേക്ഷകരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. റിസര്‍വ് കാറ്റഗറിയിലെ അപേക്ഷകരുടെ എണ്ണം സംസ്ഥാനത്തിന് അനുവദിച്ച ക്വാട്ടയെക്കാള്‍ കൂടുതലാണെങ്കില്‍ നാലാംവര്‍ഷ അപേക്ഷകര്‍ക്ക് നറുക്കെടുപ്പിലൂടെയാകും അനുമതിനല്‍കുക. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഈ സാഹചര്യത്തില്‍ നറുക്കെടുപ്പില്ലാതെ അവസരം നല്‍കും.
അതേസമയം 70 വയസ്സ് കഴിഞ്ഞവരുടെ എണ്ണം സംസ്ഥാന ക്വാട്ടയെക്കാള്‍ കൂടുതലാണെങ്കില്‍ അവരില്‍നിന്ന് നറുക്കെടുപ്പ് നടത്തും. ശേഷിച്ചവരെയും നാലാംവര്‍ഷക്കാരെയും വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
അപേക്ഷകര്‍ ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഈ വര്‍ഷവുമുണ്ട്. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ സാക്ഷ്യപ്പെടുത്തിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
കുടുംബബന്ധമുള്ള പരമാവധി അഞ്ചുപേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാം. മെഹറമില്ലാത്ത സ്ത്രീകളുടെ അപേക്ഷ സ്വീകരിക്കില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ബാങ്ക്അക്കൗണ്ടില്‍ 200 രൂപ നിക്ഷേപിച്ചതിന്റെ രസീതി, പൂരിപ്പിച്ച അപേക്ഷ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, 25 രൂപ സ്റ്റാമ്പ് പതിച്ച കവര്‍, ലീഡറുടെ മേല്‍വിലാസമെഴുതിയ തപാല്‍ കവര്‍ എന്നിവ ഏപ്രില്‍ 16ന് അഞ്ചുമണിക്കകം എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ്കമ്മിറ്റി, ഹജ്ജ് ഹൗസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം, പിന്‍ 673647 വിലാസത്തില്‍ തപാല്‍/കൊറിയര്‍ മാര്‍ഗം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല.
അവസരം ലഭിക്കുന്ന തീര്‍ഥാടകര്‍ ആദ്യഗഡുവായി 51,000 രൂപ അടയ്ക്കണം. നറുക്കെടുപ്പ് വേണ്ടിവരികയാണെങ്കില്‍ മെയ് 14നായിരിക്കും നടക്കുക. ഇത്തവണ ഗ്രീന്‍, അസീസിയ എന്നിങ്ങനെ രണ്ട് കാറ്റഗറിയിലാണ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യമുണ്ടാവുക.
ഹജ്ജ് അപേക്ഷാഫോമും മറ്റു ബന്ധപ്പെട്ട വിവരങ്ങളും ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.com, www.keralahajcommittee.org വെബ്‌സൈറ്റുകളില്‍ ലഭിക്കും

മഹല്ല് സംവിധാനം ശക്തമാക്കാന്‍ പൂര്‍ണസമയ പ്രചാരകരെ നിയോഗിക്കും: സമസ്ത
മഹല്ല് സംവിധാനം ശക്തമാക്കാന്‍ പ്രശ്‌ന പരിഹാരസമിതി ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത പദ്ധതികള്‍ നടപ്പാക്കാന്‍ 300 മഹല്ലുകള്‍ക്ക് ഒന്ന് എന്ന തോതില്‍ 10 പൂര്‍ണസമയ പ്രചാരകരെ വിനിയോഗിക്കാന്‍ ഞായറാഴ്ച കൂരിയാട്ട് സമാപിച്ച സമസ്തകേരള 85-ാം വാര്‍ഷികസമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന്റെ സമീപന രേഖയി ലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. വ്യവസ്ഥാപിത പാഠ്യപദ്ധതിയും സ്‌കോളര്‍ഷിപ്പും മേല്‍നോട്ട സംവിധാനവുംവഴി ദര്‍സ് സംവിധാനം കാര്യക്ഷമമാക്കാന്‍ ദര്‍സ് കോ- ഓര്‍ഡിനേ ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കും.
മതനവീകരണം എന്നപേരില്‍ നബിവചനം ചോദ്യംചെയ്യുന്നതിനെതിരെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രചാരണം നടത്തും. ആത്മീയചൂഷണത്തിനും സാമൂഹിക ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാട്ടം തുടരും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനവും വിപുലീകരിക്കും. ജലസംരക്ഷണം,ആരോഗ്യസംരക്ഷണം, പരിസ്ഥിതി ബോധവത്കരണം എന്നിവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
ഇതര സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഡല്‍ഹിയിലും ബംഗാളിലും 85-ാം വാര്‍ഷിക സ്മാരക സൗധങ്ങള്‍ സ്ഥാപിക്കും. മദ്രസ പ്രസ്ഥാനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഉടന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ക്ഷേമ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സമീപനരേഖയില്‍ പറയുന്നു.

Tuesday, 28 February 2012
13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ 13 പ്രമുഖരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പണ്ഡിത രത്‌ന അവാര്‍ഡ്),
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ (നേതൃപ്രതിഭ പുരസ്‌കാരം),
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി (മികച്ച വ്യക്തിത്വം),
പി.പി. മുഹമ്മദ് ഫൈസി (സമസ്തയുടെ ചരിത്രഗ്രന്ഥ രചയിതാവ്),
പിണങ്ങോട് അബൂബക്കര്‍ (ശംസുല്‍ ഉലമ സാഹിത്യ പുരസ്‌കാരം),
അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (നാട്ടിക മൂസ മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്),
മുജീബ് ഫൈസി പൂലോട് (യുവപ്രതിഭ),
പി.കെ. മുഹമ്മദ്ഹാജി (സേവനമികവ്),
സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍,ഒ.കെ. അര്‍മിയാഅ മുസ്‌ലിയാര്‍, എം.എ. ചേളാരി, കെ.സി. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ (മികച്ച സേവനം)
സമ്മേളനത്തില്‍ വളണ്ടിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച റഷീദ് ഫൈസിയും ഭക്ഷണ വിതരണ-നിയന്ത്രണച്ചുമതലകള്‍ വഹിച്ച കാടാമ്പുഴ മൂസഹാജിയുമാണ് മറ്റു പുരസ്‌കാര ജേതാക്കള്‍.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മെട്രോ മുഹമ്മദ് ഹാജി എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ദമാം ഇസ്‌ലാമിക് സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്, അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍, കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍, മസ്‌കറ്റ് സുന്നി സെന്റര്‍, ജിദ്ദ എസ്.വൈ.എസ് ക്രസന്റ് ബോഡിങ് മദ്രസ, അബുദാബി സുന്നി സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Monday, 27 February 2012
കൂരിയാട്:(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): കടലുണ്ടി പുഴയോരത്ത് പാല്‍ക്കടല്‍
തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളനത്തിന്
ഉജ്വല പരിസമാപ്തി. സത്യ സാക്ഷിളാവുക എന്ന പ്രമേയം ഉയര്‍ത്തി പിടിച്ചു
നടന്ന ചതുര്‍ദിന സമ്മേളനത്തിന്റെ സമാപന മഹാ സമ്മേളനത്തിലേക്ക് സംസ്ഥാന
ത്തിന്റെ വിവിധ ഭാഗങ്ങ ളില്‍നിന്ന് ജനലക്ഷ ങ്ങളാണ് ഒഴുകിയെത്തിയത്.
കിലോമീറ്ററുകള്‍ ക്കപ്പുറം വാഹന ഗതാഗതം നിയന്ത്രിച്ചിട്ടും കൂരിയാട് നഗരം
അക്ഷരാര്തത്തില്‍ വീര്‍പ്പു മുട്ടുകയായിരുന്നു.
നാലുമണി ആയപ്പോ ഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടു ത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടി നിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.
ശതാബ്ദിയുടെ ഭാഗമായി 10 പദ്ധതികള്‍ പ്രഖ്യാപിച്ചു. മഹല്ല് സംവിധാനം കാര്യക്ഷമമാക്കുക, ദര്‍സ് കോ–ഓഡിനേഷന്‍ കൌണ്‍സില്‍, മുഅല്ലിം ശാക്തീകരണം, സമസ്‌തയുടെ മുഖപത്രം പുറത്തിറക്കല്‍, പ്രവര്‍ത്തനം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുക, വനിതാ–ശിശു ശാക്തീകരണം തുടങ്ങിയവയാണു പദ്ധതികള്‍.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഖത്തര്‍ ഇസ്‌ലാമിക് കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശെയ്ഖ് അബ്ദുറഹ്മാന്‍ ആലു മഹ്മൂദ്, കാളമ്പാടി മുഹമ്മദ് മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പത്മശ്രീ എം എ യൂസുഫലി, പി കെ എം ബാവു മുസ്‌ല്യാര്‍, പി പി ഇബ്രാഹിം മുസ്‌ല്യാര്‍, ശെയ്ഖ് ഖുതുബ് അബ്ദുല്‍ ഹമീദ് ഖുതുബ് ഈജിപ്ത്, പ്രഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, കോട്ടുമല ബാപ്പുമുസ്‌ല്യാര്‍, പി പി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംസാരിച്ചു.
മുപ്പതിനായിരം പ്രതിനിധികള്‍ പങ്കെടുത്ത നാലുദിവസത്തെ ക്യാംപ് ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചിന്തകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ആത്മീയകച്ചവടത്തിലൂടെ പരിശുദ്ധ ഇസ്‌ലാമിനെ പൊതുസമൂഹത്തിനു മുന്നില്‍ അവമതിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ വിവിധ സെഷനുകളില്‍ പങ്കെടുത്ത മത-രാഷ്ട്രീയ-സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ മുന്നറിയിപ്പു നല്‍കി. കാലികപ്രസക്തമായ 23 പ്രമേയങ്ങള്‍ വിവിധ സെഷനുകളിലായി അവതരിപ്പിച്ചു. കര്‍മ സജ്ജ രായ ആയിരത്തോളം വോളന്റിയര്‍മാരുടെ സാന്നിധ്യവും തോളോടുതോള്‍ ചേര്‍ന്ന പ്രവര്‍ത്തനവും കൃത്യമായ ആസൂത്രണവും സമ്മേളനത്തെ വ്യത്യസ്തമാക്കി.

Saturday, 25 February 2012
ന്യൂനപക്ഷ പിന്നാക്കാവസ്ഥക്ക് കാരണം ഇടപെടലുകളുടെ അഭാവം -ഇ.ടി
മലപ്പുറം: നിയമങ്ങളുടെയും കമീഷനുകളുടെയും കുറവല്ല, ശക്തമായ ഇടപെടലുകളുടെ അഭാവമാണ് ന്യൂനപക്ഷ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85ാം വാര്‍ഷിക സമ്മേളനത്തില്‍ 'ന്യൂനപക്ഷം: അവകാശങ്ങളും അധികാരങ്ങളും' സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളും വ്യവസ്ഥിതികളും മറ്റെല്ലാ രാജ്യത്തെക്കാളും ഇന്ത്യയിലുണ്ട്. നിരവധി കമീഷനുകള്‍ നിയമിക്കപ്പെടുകയും ന്യൂനപക്ഷ ശാക്തീകരണത്തിന് അവയൊക്കെ ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ തയാറാവുന്നില്ല. ന്യൂനപക്ഷ പ്രീണനമെന്ന പേരില്‍ അവകാശങ്ങള്‍ ധ്വംസിക്കാനും വര്‍ഗീയത സൃഷ്ടിക്കാനുമാണ് പലരും ശ്രമിക്കുന്നത്.
കേരളത്തിലെ ന്യൂനപക്ഷ നവോത്ഥാനത്തില്‍ സമസ്തയുടെ പങ്ക് നിസ്തുലമാണെന്നും മുസ്ലിം വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി ഉണ്ടായപ്പോള്‍ മദ്റസാ സംവിധാനം സ്ഥാപിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ മുന്നില്‍നിന്നത് സമസ്തയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.അബ്ദുസ്സമദ് സമദാനി എം.എല്‍.എ, അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി, അബൂബക്കര്‍ മലയമ്മ, അഡ്വ. സെയ്താലിക്കുട്ടി ഹാജി, ബഷീര്‍ ഹാജി, മാമുക്കോയ ഹാജി, അഹമ്മദ് ഉബൈല്‍, സി.എം.എം. സാദിഖ് മുസ്ലിയാര്‍, മാണിയൂര്‍ അഹമ്മദലി, മരക്കാര്‍ ഫൈസി തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
Friday, 24 February 2012
സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിനു ഉജ്ജ്വല തുടക്കം
ഇസ്‌ലാമിന്റെ സാമ്പത്തികദര്‍ശനത്തിന് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകും. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലാണ് ഇന്ന് ഇസ്‌ലാം പലേടത്തും പരാമര്‍ശിക്കപ്പെടുന്നത്. ഒരുവിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണകൂടങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്. മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഉരസുമ്പോള്‍ അപ്രായോഗികമാണ് കമ്യൂണിസമെന്ന് അവര്‍ക്കുതന്നെ ബോധ്യമായി. ലോകത്തെ ഗ്രസിച്ച മുതലാളിത്തത്തിനും ലോകത്തെ മുന്നോട്ടുകൊണ്ടുപോകാനായില്ല. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും പകരം മറ്റൊരു പാതയാണ് ലോകം അന്വേഷിക്കുന്നത്. സ്രഷ്ടാവിലേക്കുള്ള മടക്കത്തിന് സമയമായിരിക്കുന്നു. നമ്മുടെ ജീവിതത്തിലൂടെ ഇസ്‌ലാമിനെ പ്രകടിപ്പിക്കണം. സ്രഷ്ടാവിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും മാറ്റിവെച്ച് കേവല വൈകാരികതയെയും ചഞ്ചലതയെയും പിന്തുടരുമ്പോഴാണ് ജീവിതം ആസ്വദിക്കാനാവാത്തതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ദുബായ് ഔഖാഫ് സഹ ഡയറക്ടര്‍ ഉമ്മര്‍ മുഹമ്മദ് അല്‍ ശരീഫ് മുഖ്യാതിഥിയായിരുന്നു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ദുബായ് ഔഖാഫ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ മുസ്തഫ, അല്‍ ജര്‍റാര്‍, ഖുതൂബ് അബ്ദുല്‍ ഹമീദ്, ഖുതൂബ് അബ്ദുല്‍കരീം, ശൈഖ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന എന്നിവര്‍ അതിഥികളായിരുന്നു. സമ്മേളന സ്മരണിക പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, നാസിര്‍ അബ്ദുള്‍ ഹയ്യ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, നിര്‍മാണ്‍ മുഹമ്മദലി, എം.സി. മായിന്‍ഹാജി, മെട്രോ മുഹമ്മദ്ഹാജി, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, എസ്.എം. ജിഫ്രി തങ്ങള്‍, യു.കെ. അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. എന്‍. സൂപ്പി, അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്, സഈദ് മുസ്ലിയാര്, പാലത്തായി മൊയ്തുഹാജി, കുമ്പള ഖാസിം മുസ്‌ലിയാര്‍, എസ്.എം. ബര്‍ക്കത്തലി, അബ്ദുല്‍ ഹസ്സന്‍ ഹസ്‌റത്ത് ബാഖവി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, സി.എ. ഹൈദര്‍ മുസ്‌ലിയാര്‍, ഇസ്ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ. സൈതലവിഹാജി, കാടാമ്പുഴ മൂസഹാജി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Thursday, 23 February 2012
കാന്തപുരം നടത്തുന്നത് പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളി: ബഹാഉദ്ദീന് നദ് വി

കൂരിയാട്: പ്രവാചകന്‍ കല്‍പിച്ചതനുസരിച്ച് അഹ്മദ് ഖസ്‌റജി നല്‍കുകയും ഈ വായിച്ചതാണ് കൈമാറ്റ ശൃഖലാ രേഖയെന്ന് തട്ടിവിട്ട് വ്യാജമുടി രാജകീയമായി സ്വീകരിക്കുകയും താമസിയാതെ ആസൂത്രിത തട്ടിപ്പ് വെളിച്ചത്തു വന്ന് സമൂഹ മധ്യേ ഇളിഭ്യനാവുകയും ചെയ്ത കാന്തപുരം ഇനിയും തന്റെ പക്കലുള്ള കള്ളമുടിയില്‍ കടിച്ചു തൂങ്ങുകയും സാമ്പത്തിക തട്ടിപ്പ് തുടരുകയും ചെയ്യുന്നത് പ്രബുദ്ധ കേരളത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.
പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തില്‍ അതിനെതിരെ ആരു രംഗത്തിറങ്ങിയാലും കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മതകാര്യങ്ങള്‍ ഏതും സനദുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും അക്കാര്യം കേശസ്വീകരണ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത കാന്തപുരത്തിനു തന്റെ മുഖം മൂടി അഴിഞ്ഞു വീണിട്ടും ഇതുവരെ മുടിയുടെ സനദ് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യാജമുടിയുടെ വക്താക്കള്‍ തിരുകേശം എന്ന് ആവര്‍ത്തിച്ച് ഉരുവിടുകയും അതിന്റെ മഹത്ത്വം വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നത് നിരര്‍ത്ഥകമായ ഒട്ടകപ്പക്ഷി നയമാണ്. സമൂഹം ഈ കാപട്യവും കള്ളത്തരവും തിരിച്ചറിയണം.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാടുനീളേ തര്‍ക്ക വിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടത്തി കുഴപ്പങ്ങളും ചിദ്രതയുമുണ്ടാക്കിയ കാന്തപുരം ഇ.കെ വിഭാഗത്തോട് തര്‍ക്കത്തിനില്ലെന്ന് പറയുന്നത് വിചിത്രമായ തമാശയാണ്. നിരീശ്വര വാദികള്‍ക്കും യുക്തിവാദികള്‍ക്കും മറ്റും മത കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം സൃഷ്ടിച്ചു കൊടുത്തതും പ്രാമാണികവും നിത്യസുന്ദരവുമായ ഇസ്‌ലാമിക സിദ്ധാന്തങ്ങളെ അവഹേളിക്കാന്‍ വഴിതെളിച്ചതും കാന്തപുരം തന്നെയാണ്. ഈ മഹാ പാതകത്തില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി സമൂഹത്തോട് ഇയാള്‍ മാപ്പു ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് സമസ്തഃ സമ്മേളനം തുടങ്ങുന്നു. ''സത്യസാക്ഷികളാവുക''
![]() |
വളണ്ടിയര്‍ മാര്‍ച്ച് - കൂരിയാട് |
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍)
ഖുര്‍ആന്‍ ഉണര്‍ത്തിയ ചിന്ത
അപ്രകാരം തന്നെ നിങ്ങള്‍ മനുഷ്യസമുദായത്തിന് സാക്ഷിയായിരിക്കുവാനും അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളുടെ മേല്‍ സാക്ഷിയായിരിക്കുവാനുമായി നിങ്ങളെ നാം ഒരുല്‍കൃഷ്ട സമുദായമാക്കിയിരിക്കുന്നു. (വി.ഖു. 2:143)
വിശുദ്ധ കഅ്ബാ ശരീഫ് ഖിബ്‌ലയായി നിര്‍ണ്ണയിച്ചുകൊണ്ട് വഹ്‌യ് ഉണ്ടായപ്പോള്‍ ''ചില വിഢികള്‍, ജൂദര്‍, ബഹുദൈവാരാധകര്‍'' തീരുമാനം വിമര്‍ശിച്ചു സംസാരിച്ചിരുന്നു. ഈ തീവ്രവാദികളെ ഖുര്‍ആന്‍ വിഢികള്‍ എന്നാണ് വിളിച്ചത്. ഇബ്രാഹീം (അ)മിന്റെ ദീന്‍ കൊണ്ടും ഖിബ്‌ലകൊണ്ടും നിങ്ങളെ നാം ബഹുമാനിച്ചിരിക്കുന്നു. അത്‌പോലെ നീതി ചെയ്യുകയും പറയുകയും ചെയ്യുന്ന സമുദായമാക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണ് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം.
അപ്പോള്‍ മുസ്‌ലിം സമുദായം നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതിന്ന് ജനങ്ങളുടെ മേല്‍ നിങ്ങളും നബി(സ) നിങ്ങളുടെ മേലും സാക്ഷിയായിരിക്കുന്നു.
സത്യമാണ് പരമായ സത്വം. ചരിത്രത്തിലെ ഏത് ഘട്ടങ്ങളിലും സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടത്തെ പ്രതിരോധിക്കുന്നതിനും സത്യം പുനസ്ഥാപിക്കുന്നതിനും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. സത്യത്തിന് വേണ്ടി കടുത്ത വില നല്‍കേണ്ടിയും വന്നിട്ടുണ്ട്.
ഹസ്രത്ത് ഇബ്രാഹീം(അ) അഗ്‌നിഗുണ്ടത്തെ വരിക്കേണ്ടിവന്നത് സത്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടായിരുന്നു. ഈസ(അ)നെ പിടികൂടി വധിക്കാന്‍ ജൂദര്‍ പദ്ധതിയിട്ടു ജൂദാസിനെ ഉപയോഗപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചുനോക്കിയതും ഈസ(അ) സത്യസാക്ഷ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ട് തന്നെ.
മൂസ(അ)മിനെ പിന്തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച ഫറോവയെ മഥിച്ചതും, നൂഹ് നബി(അ) മിനെയും മറ്റനേകാം പ്രവാചകരെയും അതത് കാലങ്ങളില്‍ തകര്‍ക്കാന്‍ ശ്രമിച്ചുനോക്കിയത് സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരുടെ മനോനിലയാണ് സൂചിപ്പിക്കുന്നത്.
മുഹമ്മദ് നബി(സ)യും സത്യവിരുദ്ധരാല്‍ എതിര്‍ക്കപ്പെട്ടു. സ്വദേശത്ത് നിന്ന് മറ്റൊരു ദേശമായ മദീനയിലേക്ക് പാലായനം ചെയ്യേണ്ടിവന്നു. സത്യത്തിന് വേണ്ടി ഗദ്യത്തന്തരമില്ലാത്ത ഘട്ടത്തില്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വന്നു. ഗുരുക്ഷേത്രയുദ്ധത്തെ ധര്‍മ്മയുദ്ധം എന്നാണല്ലോ പറയുന്നത്. അതായത് ധര്‍മ്മം പുലരാന്‍ ആയുധമെടുക്കേണ്ടിവന്നാല്‍ അതൊരു ധര്‍മ്മമാണെന്ന് ചുരുക്കം.
ഇസ്‌ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ അത്‌ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കടന്നെത്തി. ഇന്ത്യ, ആഫ്രിക്ക, യൂറോപ്പ് അങ്ങനെ എല്ലാ ഭാഗങ്ങളിലേക്കും പ്രമുഖസഹാബാക്കളായിരുന്നു പ്രധാന സന്ദേശകര്‍. പിന്നീട് താബിഉകളും താബിഉത്താബിഉകളും മിഷനറിമാരായി. അഖ്‌നസുബിന്‍ ഖൈസ് സോവിയറ്റ് പ്രവിശ്യകളിലും, താരിഖ് ബ്‌നു സിയാദ് സ്‌പെയിനിലും, അലാഉബ്‌നുഹള്‌റമി ബഹ്‌റൈനിലും, ഉബൈദുല്ലാഹ് ആന്ത്രോത്തിലും, മാലിക്ബ്‌നു ദീനാര്‍(റ) കേരളത്തിലുമെത്തിയത് ഉത്തമ നൂറ്റാണ്ടുകള്‍ക്കിടയില്‍ തന്നെ അങ്ങനെ എല്ലാഭാഗങ്ങളിലും വിശുദ്ധ ഇസ്‌ലാം പരിചയപ്പെട്ടു.
കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മീയ ശാസ്ത്രം (ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍) സരണികള്‍ വിശദീകരിക്കുന്ന അനേകായിരം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. അല്ലാഹുവിന്റെ ദീന്‍ എന്ന നിലക്ക് അതിന്റെ ആഴവും പരപ്പും അര്‍ത്ഥപൂര്‍ണ്ണമായി പഠിച്ചു മനസ്സിലാക്കിയ മഹാപണ്ഡിതര്‍ അവരുടെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.
കൊര്‍ദോവ മുതല്‍ അല്‍അസ്ഹര്‍ വരെ നിസാമിയ്യ മുതല്‍ ബഗ്ദാദിലെ ബൈത്തുല്‍ ഹിക്മ വരെ അതിവിസ്തൃതമായ പാഠശാലകളും പഠന ഗവേഷണാലയങ്ങളും സ്ഥാപിതമായി. അബൂബക്കര്‍ റാസി(റ) ഇബ്‌നു സീനാ ഗസ്സാലി, ഗൗസുല്‍ അഅ്‌ളം, അല്‍ബറൂനി, ഇബ്‌നുബത്തൂത്ത, അങ്ങനെ സകല മേഖലകളിലും തിളക്കമാര്‍ന്ന വിപ്ലവങ്ങള്‍ ഉണ്ടായി. ശാഫി, ഹനഫി, മാലികി, ഹമ്പലി, ബുഖാരി, മുസ്‌ലിം, അശ്അരീ, മാത്വുരിദീ തുടങ്ങിയവരിലൂടെ വിശുദ്ധ ഇസ്‌ലാമിന്റെ മഹത്വവും സംരക്ഷണവും നിലനില്‍പ്പും ഉറപ്പ് വരുത്താനായി.
വിശുദ്ധ ഖുര്‍ആന്‍ ഖിയാമത്ത്‌നാള്‍വരെ സംരക്ഷിക്കപ്പെടുമെന്ന ഇലാഹീദര്‍ശനത്തിന്റെ സാക്ഷാല്‍ക്കരമായിരുന്നു ഇതൊക്കെ. ഇസ്‌ലാമിന്റെ ഉദയകാലത്ത് തന്നെ കേരളത്തിലും ഇസ്‌ലാം എത്തി ച്ചേര്‍ന്നു. ചേരമാന്‍ പെരുമാള്‍ (കൊടുങ്ങല്ലൂര്‍ ആസ്ഥാനമായീ ഭരണം നടത്തിയിരുന്ന ഹിന്ദുരാജാക്കളിലൊരാള്‍) നബി(സ)യെ സന്ദര്‍ശിച്ചതായും മഹാനവര്‍കള്‍ തിരിച്ചുവരുന്നവഴിക്ക് (ളിഫാറില്‍) ഇപ്പോള്‍ സലാലയില്‍ മരണമടഞ്ഞതായും ചരിത്രം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മഖ്ബറ ''ളരീഉസ്സാമിരീ'' എന്ന പേരില്‍ സലാലയില്‍ പ്രസിദ്ധമാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ ആഗമനകാലത്തെകുറിച്ച് ചരിത്രകാരന്മാര്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ ഇസ്‌ലാമിക സാന്നിദ്ധ്യത്തിന്റെ തുടക്കം ഉത്തമനൂറ്റാണ്ടിലായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
വികേന്ദ്രീകൃത നേതൃരീതിയില്‍ മുന്നേറിയ ഇസ്‌ലാമിക് നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ മഖ്ദൂമി കാലഘട്ടത്തോടെ കാലികമായ ചില നവസമീപനങ്ങള്‍ കൈവന്നു. മുസ്‌ലിം സമുദായത്തില്‍ സര്‍വ്വാംഗീകാരവും സ്വീകാര്യതയും നേടിയ മഖ്ദൂമികള്‍ തീര്‍ത്ത മതപരമായ സുസ്ഥിരതയും ശക്തിയും സമ്പന്നതയും ഏറെ വിലപ്പെട്ടതായിരുന്നു.
കേരളത്തിലെ വൈജ്ഞാനിക പുരോഗതകിളെ ലോകതലത്തിലേക്ക് വളര്‍ത്താനവര്‍ക്കു സാധ്യമായി. ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മ്മശാസ്ത്ര ഗ്രന്ഥം ഇപ്പോഴും ലോകത്ത് പലയിടത്തും പഠിപ്പിക്കപ്പെടുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിനകം 38 ലോകഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേരളീയ പണ്ഡിതരാല്‍ രചിക്കപ്പെട്ട നൂറ്കണക്കായ ഗ്രന്ഥങ്ങള്‍ ലോകവിസ്മയമാണ്.
1921കളിലാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ രൂപപ്പെട്ടുവരുന്നത്. അത്‌വരെ ഏകദേശം പന്ത്രണ്ട് നൂറ്റാണ്ടുകള്‍ യാതൊരു ഭിന്നസ്വരങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല.
നിശ്പക്ഷ സംഘം, ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിയ പേരില്‍ സംഘടിച്ചവര്‍ പാരമ്പര്യ മുസ്‌ലിംകളെ പരിധിവിട്ടാണ് വിമര്‍ശിച്ചത്. ശിര്‍ക്കാരോപണമായിരുന്ന ഏറ്റവും ഗരുതരം. അപ്പോള്‍ പ്രവാചകര്‍(സ) മുതല്‍ പന്ത്രണ്ട് നൂറ്റാണ്ടിലധികം കാലം ജീവിച്ചവരൊക്കെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്ന വാദത്തോടൊപ്പം ഒരു നവറിബല്‍ ആശയം അവര്‍ മുന്നോട്ട് വെച്ചു അതത്രയും രാഷ്ട്രീയഛായയും ലക്ഷ്യവും ഉള്ളതായിരുന്നു. ഈ തീവ്രവാദ സമീപനങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിന്റെ വിശ്വാസം കര്‍മ്മ ശാസനകള്‍ രക്ഷപ്പെടുത്തി. പൈതൃക ബന്ധിതമായ പാരമ്പര്യ രീതികളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് രൂപീകരിച്ചതാണ് 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ'.
1927നും 1944നുമിടയില്‍ വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച 15 വാര്‍ഷിക സമ്മേളനങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു. പിന്നീട് എട്ട് പൊതുസമ്മേളനങ്ങള്‍ കൂടി നടത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന 1985 ലെ 24-ാമത്തെയും 1996ലെ 25-ാമത്തെയും പൊതുസമ്മേളനങ്ങളും. കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് എന്നീ ആറ് പ്രധാന നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ച് 'സമസ്ത' 2002-ല്‍ പ്ലാറ്റിനം ജൂബിലി 280 സമുചിതമായി ആഘോഷിച്ചു.
വ്യത്യസ്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വിവിധ പോഷകഘടകങ്ങളും രൂപീകരിച്ചു. 1951 സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ കാര്‍മികത്വത്തില്‍ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന ഒരു സുപ്രധാന യോഗത്തില്‍ 33 അംഗ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. ഇതിലൂടെ പ്രാഥമിക മതവിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സമസ്ത പ്രവേശിച്ചു. ഇപ്പോള്‍ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, മലേഷ്യ എന്നിവിടങ്ങളിലായി 9118(2012 ഫെബ്രുവരി) മദ്‌റസകളും 1108610 വിദ്യാര്‍ത്ഥികളും 84216 അധ്യാപകരും ഉള്‍കൊള്ളുന്ന മഹാപ്രസ്ഥാനമായി വിദ്യാഭ്യാസ ബോര്‍ഡ് വളര്‍ന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ സംഘശക്തിയാണ്. ഈ അധ്യാപക സംഘടനക്ക് കേന്ദ്രകമ്മിറ്റി കൂടാതെ കേരളത്തിലും പുറത്തുമായി 17 ജില്ലാ ഘടകങ്ങളും 403 റൈഞ്ച് കമ്മിറ്റികളുമുണ്ട്.
1954 ഏപ്രില്‍ 25-ന് താനൂരില്‍വച്ച് സമസ്തയുടെ സമ്മേളനം നടന്നു. യുവജന പ്രസ്ഥാനം രൂപീകരിക്കാന്‍ സമ്മേളനത്തില്‍വെച്ച് തീരുമാനിച്ചു. 1954 ഏപ്രില്‍ 26-ന് കോഴിക്കോട്ടെ അന്‍സാറുല്‍ ഇസ്‌ലാം ഓഫീസില്‍ വെച്ച് സുന്നി യുവജന സംഘം ജന്‍മമെടുത്തത്. ഇപ്പോള്‍ ഈ യുവജന സംഘത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക കമ്മിറ്റികളും നിരവധി ശാഖകളും നിലവിലുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും സംഘടനക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി സംഘടന കൂടുതല്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു.
മുസ്‌ലിം വിദ്യാര്‍ത്ഥികളെ സമസ്തക്കുകീഴില്‍ സംഘടിപ്പിക്കുകയും അവരെ ഉദാത്തമായ ധര്‍മ്മനിഷ്ഠയുള്ള ജീവിതത്തിലേക്ക് വഴിനടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 ഫെബ്രുവരി 19-നാണ് സമസ്ത നേതാക്കളുടെ ആഭിമുഖ്യത്തില്‍ എസ്‌കെഎസ്എസ്എഫ് എന്ന വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കപ്പെടുന്നത്. മികച്ച നിരവധി പ്രവര്‍ത്തനങ്ങളിലൂടെ സംഘടന വലിയ വളര്‍ച്ച നേടിയിട്ടുണ്ട്.
സുന്നി ബാലവേദി, സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസപരീക്ഷാ ബോര്‍ഡ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ എന്നീ പോഷക സംഘടനകള്‍കൂടി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സമുദായത്തിനകത്ത് സമസ്തയുടെ മഹിതമായ സന്ദേശ പ്രചരണം സാധ്യമാക്കുന്നത് നിരവധി പ്രസിദ്ധീകരണങ്ങള്‍ മുഖേനയാണ്. ആദ്യം 1927ല്‍ അറബിമലയാളത്തിലും പിന്നീട് 1954-ല്‍ മലയാളത്തിലും അല്‍ബയാന്‍ മാസിക പ്രസിദ്ധീകരിച്ചു. 1959-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 'അല്‍മുഅല്ലിം' (ത്രൈമാസിക) പ്രസിദ്ധീകരിച്ചു. 1977-ല്‍ മാസികയായി പുനഃപ്രസിദ്ധീകരിച്ചു. (മലയാളം, കന്നഡ)
'കുരുന്നുകള്‍'(മലയാളം, കന്നഡ), 'സന്തുഷ്ടകുടുംബം' മാസികയും പ്രസിദ്ധീകരിക്കുന്നു. സുന്നി അഫ്കാര്‍ വാരിക, സത്യധാര ദൈ്വവാരിക, തെളിച്ചം മലയാള മാസികയും 'അന്നൂര്‍', 'അന്നഹ്‌ള' അറബി മാസികയും പ്രസിദ്ധീകരിക്കുന്നു.
ഏതൊരു സംഘടനയെയും പോലെ ഭിന്നിപ്പുകള്‍ സമസ്തയുടെ ചരിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 60-കളില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈകൊണ്ട തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില പണ്ഡിതന്മാര്‍ സമസ്ത വിടുകയും അഖിലകേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു. ഉച്ചഭാഷിണിയുടെ പേരില്‍ ചിലര്‍ പുറത്ത് പോയിട്ടുണ്ട്.
നിരുത്തരവാദപരമായ ചിലപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ലിയാര്‍ അടക്കം ഏതാനും ചിലര്‍ക്ക് ഈ മഹാപ്രസ്ഥാനത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനക്ക് രൂപം നല്‍കി അവര്‍ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ അവരിപ്പോഴും സമസ്തയുടെ പേര് ദുരുപയോഗപ്പെടുത്തുന്നത് ഖേദകരമാണ്.
കേരള മുസ്‌ലിംകളില്‍ ഏറ്റവുമധികം സ്വാധീനിവും വിശ്വാസ്യതയും നേടിയ മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വികേന്ദ്രീകൃത നേതൃരീതിയില്‍ നിന്ന് കേന്ദ്രീകൃത രീതിയിലേക്ക് കാലെടുത്തു വച്ചു കൊണ്ട് പാരമ്പര്യമായി മുസ്‌ലിം ഉമ്മത്ത് കൈകൊണ്ടിരുന്ന എല്ലാ രീതികളും പൈതൃകവും പരിരക്ഷിക്കുന്ന ഏക ആധികാരിക പണ്ഡിത സഭ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എട്ടരപതിറ്റാണ്ട് വിജയകരമായി പിന്നിട്ടു. 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ സ്ഥാപക പ്രസിഡണ്ടിന്റെ നാമധേയത്തിലുള്ള നഗരിയില്‍ വിപുല പദ്ധതികളോടെ ''സത്യസാക്ഷികളാവുക'' എന്ന പ്രമേയം മുന്‍നിര്‍ത്തി സമ്മേളനം നടത്തുകയാണ്
Wednesday, 22 February 2012
സകല സൗകര്യങ്ങളും സമ്മേളനപ്പന്തലില്‍ ഒരുക്കിയതായി സംഘാടകര്‍
സമസ്ത 85-ാം വാര്‍ഷിക
സമ്മേളനത്തിന്റെ ക്യാമ്പില്‍ പങ്കെടുക്കുന്ന 25000-ത്തോളം
പ്രതിനിധികള്‍ക്കുള്ള സകല സൗകര്യങ്ങളും സമ്മേളനപ്പന്തലില്‍ ഒരുക്കിയതായി
സംഘാടകര്‍ പറഞ്ഞു.
പ്രത്യേകം തയ്യാറാക്കിയ പാചകശാലയില്‍ നിന്ന് നാല് നേരവും ഭക്ഷണം പാക്കറ്റിലാക്കി സമ്മേളന സ്ഥലത്തെത്തിക്കും. താമസത്തിനും ഇവിടെ സൗകര്യമുണ്ട്. പ്രാഥമികാവശ്യങ്ങള്‍ക്കായി 300 ടോയ്‌ലെറ്റുകളും 200 കുളിമുറികളുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. കുടിവെള്ളത്തിനായി രണ്ട്‌ലക്ഷം കുപ്പി മിനറല്‍ വാട്ടര്‍ വിതരണംചെയ്യും. ദേഹശുദ്ധി വരുത്താനായി സ്ഥാപിച്ച ഹൗളിന് 300 ടാപ്പുകളാണുള്ളത്. 2500ഓളം വളണ്ടിയര്‍മാരുടെ സേവനം സമ്മേളന നഗരിയിലുണ്ടാകും. മാലിന്യ നിര്‍മാര്‍ജനത്തിനായി സംവിധാനമുണ്ടാക്കിയതായും ഇവര്‍ പറഞ്ഞു. ഗതാഗത നിയന്ത്രണത്തില്‍ പോലീസിനെ സഹായിക്കാന്‍ 1500ഓളം ട്രാഫിക് വളണ്ടിയര്‍മാരും രംഗത്തുണ്ടാകും.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാക്ഷ്യം' പ്രദര്‍ശനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു. കഅബാലയത്തിന്റെ മാതൃക, പൊന്നാനി, ചേരമാന്‍ ജുമാമസ്ജിദ് എന്നിവയുടെ മുന്‍ഭാഗത്തിന്റെ രൂപം, സമസ്തയുടെ ചരിത്രം എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ട്. കൂരിയാട് വയലിന്റെ ഇരുഭാഗത്തായി നടക്കുന്ന സമ്മേളനം വീക്ഷിക്കാവുന്ന രൂപത്തില്‍ കവുങ്ങുപയോഗിച്ച് തീര്‍ത്ത ഏറുമാടവും ശ്രദ്ധയാകര്‍ഷിക്കുന്നു. കൈയും കാലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമെല്ലാം ഉപയോഗിച്ച് പേനകൊണ്ടെഴുതുന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള പുല്‍പ്പറമ്പ് പ്രദര്‍ശന നഗരിയിലെത്തുന്നവരെ അദ്ഭുതപ്പെടുത്തുന്നു.

Monday, 20 February 2012
'മുടി കത്തുമെന്ന' പിണറായിയുടെ പ്രസ്താവന പിന്‍വലിക്കണം-എസ്.വൈ.എസ്
ചേളാരി: മുടി കത്തില്ലെന്ന് ഒരുകൂട്ടരും കത്തുമെന്ന് ഒരുകൂട്ടരും പറയുന്നുണ്ടെന്നും ഒരു മുടിയും കത്താതിരിക്കില്ലെന്നുമുള്ള പിണറായി വിജയന്റെ വടകര പ്രസ്താവന പിന്‍വലിക്കണമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഹാജി.കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
തിരുകേശത്തിന് നിഴിലില്ലെന്നും കത്തില്ലെന്നും സുന്നികള്‍ വിശ്വസിക്കുക മാത്രമല്ല, പരീക്ഷിച്ച് തെളിയിക്കാനും സന്നദ്ധവുമാണ്. ലോക ചരിത്രത്തില്‍ ഇതിന് ധാരാളം തെളിവുകളും ഉണ്ട്.
ഈജിപ്ത് മുഫ്തി ശൈഖ് ജുമുഅ കൈറോവിലുള്ള തിരുകേശം നിഴല്‍ പരിശോധിച്ചുറപ്പ് വരുത്തിയതായി പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.
നിരീശ്വരവാദികള്‍ക്കിടയിലും, സംശയക്കാരിലും വിശ്വാസ വൈകല്യങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായ വ്യാജകേശ സൂക്ഷിപ്പുകാര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തകരെ മാതൃകയാക്കി മുംബൈയില്‍ നിന്ന് കൊണ്ടുവന്ന വ്യാജകേശം തിരിച്ചേല്‍പ്പിക്കാന്‍ സന്നദ്ധമാവണം. നിരീശ്വരവാദികള്‍ അവരുടെ തനിനിറവും വിശ്വാസവും ഒരിക്കല്‍കൂടി പ്രകടിപ്പിച്ചിരിക്കെ അവര്‍ക്ക് വേണ്ടി സുന്നികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി പള്ളി മദ്‌റസകളിലും മുസ്‌ലിം മഹല്ലുകളിലും വഴക്കുണ്ടാക്കിയവര്‍ സമുദായത്തോട് മാപ്പ് പറഞ്ഞു സംഘടന പിരിച്ചുവിട്ട് മാതൃസംഘടനയിലേക്ക് തിരിച്ചുവരാന്‍ അനുയായികളെ ഉപദേശിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

Saturday, 18 February 2012
സമസ്‌ത 85-ാം വാര്‍ഷികം; എക്‌സിബിഷന്‍ ഉദ്‌ഘാടനം 20-ലേക്ക് മാറ്റി
ചേളാരി : മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സീനിയര്‍ മെത്രോപൊലീത്ത സഭാരത്‌നം വിശുദ്ധ തിരുമേനി ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്‌താത്തിയോസ് കാലം ചെയ്‌തതിനാല്‍ സംസ്‌ക്കാരചടങ്ങില്‍ മുഖ്യമന്ത്രി സംബന്ധിക്കുന്നത് കൊണ്ട് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്. സമസ്‌ത സമ്മേളന നഗരിയില്‍ ഇന്ന് 11 മണിക്ക് ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്ന ``സാക്ഷ്യം-12'' ഇത്‌മൂലം മാറ്റിവെച്ചിരിക്കുന്നു. മുന്‍നിശ്ചയിച്ചപ്രകാരം 20ന് തിങ്കളാഴ്‌ച 11മണിക്ക് ``സാക്ഷ്യം-12'' ഉദ്‌ഘാടനം നടക്കും.
ദാറുല്‍ ഹുദാ പി.ജി വിദ്യാര്‍ത്ഥികള്‍ മഹല്ല് സര്‍വ്വേക്ക് പുറപ്പെട്ടു
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും കേരള മുസ്‌ലിം ടാറ്റ വെബ് പോര്‍ട്ടും സമംയുക്തമായി നടത്തുന്ന മഹല്ല് സര്‍വ്വെ ഇന്ന് മുതല്‍ ആരംഭിക്കും. ദാറുല്‍ ഹുദായിലെ പി.ജി ആദ്യ സെമസ്റ്റര്‍ പൂര്‍ത്തീകരിച്ച ഇരുനൂറോളം വിദ്യാര്‍ത്ഥികളാണ് മഹല്ല് സര്‍വ്വേക്ക് പുറപ്പെട്ടിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഈ വര്‍ഷത്തെ സര്‍വ്വെ, മഹല്ല് സ്ഥിതി വിവരം, മഹല്ല് നിവാസികള്‍, പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തികള്‍,സംരംഭങ്ങള്‍,സംഘടനകള്‍, ധാര്‍മിക വളര്‍ച്ച, വിദ്യാഭ്യാസ പുരോഗതി, സാമ്പത്തിക ഉയര്‍ച്ച, മത സൗഹാര്‍ദ്ദ നിലനില്‍പ്പ്, സാമൂഹിക ഐക്ക്യം, മറ്റ് പ്രധാന വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കും. നാലു ദിവസത്തെ മഹല്ല് സര്‍വ്വേക്ക് ശേഷം ചൊവ്വാഴ്‌ച ദാറുല്‍ ഹുദായില്‍ തിരിച്ചെത്തും.
Friday, 17 February 2012
സമസ്ത 85-ാം വാര്‍ഷികം; എക്‌സിബിഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 18 ന് ഉദ്‌ഘാടനം ചെയ്യും
ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് വേങ്ങര-കൂരിടായ് വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ സംഘടിപ്പിക്കുന്ന `സാക്ഷ്യം - 2012' എക്‌സിബിഷന്‍ 2012 ഫെബ്രുവരി 18 ശനിയാഴ്‌ച 11 മണിക്ക് വേങ്ങര-കൂരിയാട് വരക്കല്‍ മുലല്ലക്കോയ തങ്ങള്‍ നഗരിയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യക്ഷേമ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി തുടങ്ങി പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
സമസ്‌ത 85-ാം വാര്‍ഷികം; സമ്മേളന പരിപാടിക്ക് അന്തിമരൂപമായി
ചേളാരി : 2012 ഫെബ്രുവരി 23-26 തിയ്യതികളില്‍ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ ചേരുന്ന സമസ്‌ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളന പരിപാടിക്ക് അന്തിമ രൂപമായി.
18-02-2012 ശനി: എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്‌ത ഉലമാക്കളുടെ ഖബര്‍ സിയാറത്ത് നടത്തും.
രാവിലെ 11 മണിക്ക് "സാക്ഷ്യം'' എക്‌സിബിഷന്‍ ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഡോ. എം.കെ.മുനീര്‍ (ബഹു. പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, കേരള) അധ്യക്ഷത വഹിക്കും.
19-02-2012 ഞായര്‍: പതാക ദിനം - എസ്.ബി.വി. വിളംബര ജാഥ, പ്രാര്‍ത്ഥനാദിനം (രാവിലെ 9 മണി മദ്‌റസാതലങ്ങള്‍)
21-02-2012 ചൊവ്വ: സ്വാഗതസംഘം, വളണ്ടിയര്‍ സംഗമം (സമ്മേളന നഗരിയില്‍).
22-02-2012 ബുധന്‍: രാവിലെ 9 മണി: കൊടിമര ജാഥ. നേതൃത്വം: സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ , ഹാജി കെ.മമ്മദ് ഫൈസി. വാഴക്കാട്(കണ്ണിയത്ത് ഉസ്‌താദ് മഖ്‌ബറാ സിയാറത്ത് - നേതൃത്വം: ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍), കാളമ്പാടി (കോമു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ മഖ്‌ബറ സിയാറത്ത്) - നേതൃത്വം: അര്‍മിയാഅ് മുസ്‌ലിയാര്‍, പാണക്കാട് മഖാം സിയാറത്ത് - നേതൃത്വം: എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പനമ്പുഴക്കല്‍ മഖാം സിയാറത്ത് - നേതൃത്വം: ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, സമാപനം - കൂരിയാട് സമ്മേളന നഗരിയില്‍.
രാവിലെ 9 മണി: പതാക ജാഥ - നേതൃത്വം: അബ്ബാസലി ശിഹാബ് തങ്ങള്‍ . വരക്കല്‍ മഖാം സിയാറത്ത് - നേതൃത്വം: സയ്യിദ് ജ്‌ഫ്‌രി മുത്തുകോയ തങ്ങള്‍, ഇടിയങ്ങര മഖാം സിയാറത്ത് - നേതൃത്വം: വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മമ്പുറ മഖാം സിയാറത്ത് - നേതൃത്വം: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമാപനം - കൂരിയാട് സമ്മേളന നഗരിയില്‍.
23-02-2012 വ്യാഴം:
9.00am: പതാക ഉയര്‍ത്തല്‍ - പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍.
09.30 to 11.00am: ഉദ്‌ഘാടന സെഷന്‍.
പ്രാര്‍ത്ഥന, സ്വാഗതം- സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ,
അദ്ധ്യക്ഷന്‍ - ടി.കെ.എം.ബാവ മുസ്‌ലിയാര്‍ ,
ഉദ്‌ഘാടനം - പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ,
സുവനീര്‍ പ്രകാശനം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
പുസ്‌തക പ്രകാശനം: മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്‌ദുല്‍ ഹയ്യ് തങ്ങള്‍ , എറ്റുവാങ്ങുന്നത് - മെട്രോ മുഹമ്മദാജി, നിര്‍മ്മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി.
പ്രസംഗം: അബ്‌ദുല്‍ഗഫൂര്‍ ഖാസിമി (കുണ്ടൂര്‍ മര്‍ക്കസ്).
എസ് എം ജിഫ്രി തങ്ങള്‍ ,
യു.കെ.അബ്‌ദുല്ലത്തീഫ് മുസ്‌ലിയാര്‍ ,
അഡ്വ: ഉമര്‍ എം.എല്‍.എ,
അഡ്വ: എന്‍. സൂപ്പി,
അബൂ ഇസ്‌ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര് ,
സഈദ് മുസ്ലിയാര്,
പാലത്തായി മൊയ്‌തു ഹാജി.
ക്ലാസ് - 1 "സത്യസാക്ഷികളാവുക''
- 11.10am to 11.20am: മുഖവുര - ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍.
- 11.20am to 11.30am: ഉദ്‌ഘാടനം - പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍ (ജനറല്‍ സെക്രട്ടറി, എസ്.കെ.ഐ.എം.വി.ബോര്‍ഡ്).
- 11.30am to 12.15pm: 1) എം.പി. മുസ്‌തഫല്‍ ഫൈസി (സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം).
- 12.15pm to 01.00pm: 2) അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ (സത്യസാക്ഷ്യത്തിന്റെ കേരളീയ അടയാളം).
ക്ലാസ് - 2 "വിദ്യാഭ്യാസം''.
- 02.00pm to 02.10pm: മുഖവുര - ബശീര്‍ പനങ്ങാങ്ങര (ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ്.
- 02.10pm to 02.20pm: ഉദ്‌ഘാടനം - സയ്യിദ് മുത്തുകോയ തങ്ങള്‍ (ലക്ഷദ്വീപ്-അമിനി ദ്വീപ് ഖാസി).
- 02.20pm to 02.50pm: 1) പിണങ്ങോട് അബൂബക്കര്‍ സാഹിബ് (പ്രാഥമിക മദ്‌റസകള്‍ ഉയര്‍ത്തിയ ഉല്‍കൃഷ്ട പരിസരം),
- 02.50pm to 03.30pm: 2) എ.വി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ (പള്ളിദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌ക്കാരിക പൈതൃകം).
കുംബള ഖാസിം മസ്‌ലിയാര്‍, എസ്.എന്‍ ബര്‍ക്കത്തലി സാഹിബ് (ട്രസ്റ്റീ മുത്തുപേട്ട ദര്‍ഗാ ശരീഫ്), അബുല്‍ ഹസ്സന്‍ ഹസ്രത്ത് ബാഖവി (കോയമ്പത്തൂര്‍ മുസ്‌ലിം ജമാഅത്ത്), ടി.കെ.അബ്‌ദുറഹിമാന്‍ ഹാജി മസ്‌കത്ത്, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, മമ്മുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍.എ, ഇസ്‌ഹാഖ് കുരിക്കള്‍, അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി.
ക്ലാസ് - 3 "കര്‍മ്മ ശാസ്‌ത്രം, സാമ്പത്തിക ശാസ്‌ത്രം ഇസ്‌ലാമില്‍''
- 04.20pm to 04.30pm: മുഖവുര - അരിപ്ര അബ്‌ദുറഹ്‌മാന്‍ ഫൈസി.
- 04.30pm to 05.30pm: 1) എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍ (സകാത്ത് - വിപുല വായന),
- 06.50pm to 07.00pm: മുഖവുര - എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്.
- 07.00pm to 07.10pm: ഉദ്‌ഘാടനം - സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍.
- 07.15pm to 08.00pm: 1) എ. മരക്കാര്‍ ഫൈസി (തസവുഫ് സത്യസാക്ഷ്യത്തിന്റെ ഉറവ).
- 08.00pm to 08.50pm: 2) പനങ്ങാങ്ങര ഹൈദര്‍ ഫൈസി (ത്വരീഖത്ത് - സല്‍സരണിയുടെ സാക്ഷ്യം).
24-02-2012 വെള്ളി:
06.00am to 06.45am: ഉദ്‌ബോധനം - സലാം ബാഖവി തൃശൂര്‍ (സൂറത്തുല്‍ കഹ്‌ഫ്, സ്വലാത്ത് - പഠനം),
ക്ലാസ് - 1 "കാലികം''
- 09.00am to 09.10am: മുഖവുര - സി.എം.കുട്ടി സഖാഫി,
- 09.10am to 09.40am: പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (മുസ്‌ലിം ലോകവും ചലനവും)
- 02.30pm to 02.40pm: മുഖവുര - അബൂബക്കര്‍ ഫൈസി മലയമ്മ.
- 02.40pm to 03.00pm: ഉദ്‌ഘാടനം - ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
- 03.00pm to 03.40pm: 1) എം.പി.അബ്‌ദുസ്സമദ് സമദാനി (ന്യൂനപക്ഷങ്ങള്‍, അധികാരങ്ങള്‍ അവകാശങ്ങള്‍).
- 03.40pm to 04.10pm: 2) അബ്‌ദുല്‍ഹഖീം ഫൈസി ആദൃശ്ശേരി (മസ്‌ലിം ന്യൂനപക്ഷം ഇന്ത്യന്‍ സാഹചര്യത്തില്‍).
ക്ലാസ് - 3 "നവോത്ഥാനം''
- 04.30pm to 04.40pm: മുഖവുര - അഹ്‌മദ് തെര്‍ളായി.
- 04.40pm to 05.00pm: ഉദ്‌ഘാടനം - എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍.
- 05.00pm to 06.00pm: 1) സലീം ഫൈസി ഇര്‍ഫാനി (ഇസ്‌മത്തുല്‍ അമ്പിയാഅ്).
- 07.10pm to 08.10pm: 2) മുസ്‌തഫ അശ്‌റഫി കക്കുപടി (വ്യതിയാനയത്തിന്റെ വഴികള്‍).
- 08.10pm to 09.30pm: 3) റഹ്‌മത്തുള്ള ഖാസിമി, മുത്തേടം (നവോത്ഥാനത്തിന്റെ അവകാശികള്‍).
25-02-2012 ശനി:
06.00am to 06.30am: ഉദ്‌ബോധനം - വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍. മഹല്ല് സംഗമം.
ക്ലാസ് - 1 "സ്‌മരണ''
- 07.30am to 07.40am: മുഖവുര - മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ.
- 07.40am to 08.00am: ഉദ്‌ഘാടനം - ജലീല്‍ ഫൈസി പുല്ലങ്കോട്.
- 08.00am to 08.40am: 1) പി.പി. മുഹമ്മദ് ഫൈസി (സമസ്‌ത നയിച്ചവര്‍).
- 08.40am to 09.20am: 2) സി.ഹംസ (മഹാന്മാര്‍ തീര്‍ത്ത മഹത് ചിന്തകള്‍).
ക്ലാസ് - 2 "ആദര്‍ശം''
- 10.00am to 10.10am: മുഖവുര - കെ.എ.റഹ്മാന്‍ ഫൈസി.
- 10.10am to 10.50am: 1) സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ (സുന്നി ആചാരങ്ങള്‍).
- 10.50am to 11.30am: 2) അബൂബക്കര്‍ ദാരിമി എം.ടി. (തൗഹീദ്).
- 11.30am to 12.20pm: 3) അബ്‌ദുല്‍ഹമീദ് ഫൈസി (സുന്നത്തും ബിദ്‌അത്തും).
ക്ലാസ് - 3 "സംഘടന''
- 02.30pm to 02.40pm: മുഖവുര - പുത്തനഴി മൊയ്‌തീന്‍ഫൈസി.
- 02.40pm to 03.00pm: ഉദ്‌ഘാടനം - ഇബ്രാഹീം കുഞ്ഞ് (പൊതുമരാമത്ത് വകുപ്പ് മന്ത്രി).
- 03.00pm to 03.50pm: 1) നാസിര്‍ ഫൈസി കൂടത്തായി (സമസ്‌ത സാധിച്ച കര്‍മ്മങ്ങള്‍).
- 04.20pm to 05.10pm: 2) സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ (അധാര്‍മ്മികത: മൗനം പാടില്ല.).
ക്ലാസ് - 4 "സമസ്‌ത''
- 07.00pm to 07.10pm: മുഖവുര - ഉമര്‍ ഫൈസി മുക്കം.
- 07.10pm to 07.30pm: ഉദ്‌ഘാടനം - പി.പി.ഉമര്‍ മുസ്‌ലിയാര്‍, കൊയ്യോട്.
- 07.30pm to 08.20pm: 1) എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ (സമസ്‌ത: സമൂഹത്തിന് ബോധ്യമായ പണ്ഡിത സഭ).
- 08.20pm to 09.10pm: 2) സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (സമസ്‌തയും വിമര്‍ശനങ്ങളും).
26-02-2012 ഞായര്‍:
06.00am to 06.30am: ഉദ്‌ബോധനം - ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി.
സെഷന്‍ - 1 "മുഅല്ലിം സംഗമം''.
- 07.30am to 07.40am: മുഖവുര - പുറങ്ങ് മൊയ്‌തീന്‍ മുസ്‌ലിയാര്‍.
- ഉദ്‌ഘാടനം - ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് (ജനറല്‍ സെക്രട്ടറി, എസ്.കെ.ജെ.എം.സി.സി),
- 08.00am to 08.40am: 1) ഓണംപിള്ളി മുഹമ്മദ് ഫൈസി (മനോഹരകല, മുഅല്ലിംകളുടെ ബാധ്യത),
- 08.40am to 09.20am: 2) കൊട്ടപ്പുറം അബ്‌ദുല്ല മാസ്റ്റര്‍ (മുഅല്ലിം, മാനേജ്‌മെന്റ്‌കൂട്ടായ്‌മ),
സെഷന്‍-2 "ദഅ്‌വ നവലോക സാധ്യതകള്‍''
- 09.30am to 09.40am: മുഖവുര - മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്.
- 09.40am to 10.00am: ഉദ്‌ഘാടനം - മൂസക്കുട്ടി ഹസ്രത്ത് (ദാറുസ്സലാം അറബിക് കോളേജ്, നന്തി).
- 10.00am to 10.50am: ക്ലാസ്: 1) മുസ്‌തഫ ഹുദവി ആക്കോട് (ദഅ്‌വയുടെ ഇസ്‌ലാമിക രീതി ശാസ്‌ത്രം).
- 10.50am to 11.30am: 2) സലാം ഫൈസി ഒളവട്ടൂര്‍ (ഇസ്‌ലാമിക് ദഅ്‌വ, ഐ.ടി.സാധ്യത).
- 11.30am to 12.10pm: 3) സാലിം ഫൈസി കൊളത്തൂര്‍ (ഇസലാമിക് ദഅ്‌വ - മാനവസമൂഹത്തില്‍).
വേദി- 1 (ഓഡിറ്റോറിയം) - "പ്രവാസി''
- 07.30am to 07.40am: മുഖവുര - ഹംസഹാജി മൂന്നിയൂര്‍.
- 07.40am to 08.00am: ഉദ്‌ഘാടനം - ചെര്‍ക്കുളം അബ്‌ദുല്ല.
- 08.00am to 08.40am: 1) മാന്നാര്‍ ഇസ്‌മാഈല്‍ കുഞ്ഞി ഹാജി മസ്‌കത്ത് (ഗള്‍ഫിലെ കേരളീയ ഇസ്‌ലാമിക ചലനങ്ങള്‍).
- 08.40am to 09.30am: 2) ഡോ.അബ്‌ദുറഹിമാന്‍ ഒളവട്ടൂര്‍ (പ്രവാസികള്‍ ചില വിചാരപ്പെടലുകള്‍).
വേദി- 2 (ഓഡിറ്റോറിയം) - "കുരുന്നുകൂട്ടം''
- 09.30am to 09.40am: മുഖവുര - ശംസാദ് സലീം.
- 09.40am to 10.00am: ഉദ്‌ഘാടനം - സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍.
- 10.00am to 10.30am: 1) എസ്.വി.മുഹമ്മദലി (വിദ്യാഭ്യാസത്തിന് മതിലുകളോ).
- 10.30am to 11.00am: 2) ശാഹുല്‍ ഹമീദ് മാസ്റ്റര്‍ (പഠനം പഠനമാവണം).
- 11.00am to 11.30am: 3) അഹമദ് വാഫി കക്കാട് (വിദ്യാഭ്യാസം - നമ്മുടെ അവകാശം).
- 11.30am to 12.00pm: 4) അലി കെ.വയനാട് (കുട്ടികളുടെ ഒരുദിനം).
- 09.30am to 09.40am: മുഖവുര - റഹീം ചുഴലി.
- 09.40am to 10.00am: ഉദ്‌ഘാടനം - സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍.
- 10.00am to 10.30am: ക്ലാസ് :1) പ്രൊ. നവാസ് നിസാര്‍.
- 10.30am to 11.00am: 2) ഡോ. സുബൈര്‍ ഹുദവി, ചേകന്നൂര്‍.
വേദി- 4 "സിവില്‍സര്‍വ്വീസ്''
- 09.00am to 09.10am: മുഖവുര - മോയിന്‍കുട്ടി മാസ്റ്റര്‍.
- 09.10am to 09.30am: ഉദ്‌ഘാടനം - ഡോ. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ്.
- 09.30am to 10.00am 1) ഡോ.എന്‍.എ.എം.അബ്‌ദുല്‍ ഖാദിര്‍ (സിവില്‍ സര്‍വ്വീസ് സാധ്യതകള്‍).
വേദി - 5 "എംപ്ലോയീസ് മീറ്റ്''
- 11.30am to 11.40pm: മുഖവുര - പി.ടി.മുഹമ്മദ്, പ്രസീഡിയം- ഡോ.പി.എം.കുട്ടി, ഡോ. നാട്ടിക മുഹമ്മദലി.
- 11.50am to 12.20pm: ക്ലാസ് 1) ഡോ. പി.നസീര്‍ (ഡയരക്ടര്‍ മൈനോരിറ്റി വെല്‍ഫയര്‍) സംവരണവും ന്യൂനപക്ഷ പ്രാതിനിധ്യവും.
- 12.20pm to 12.50pm: ക്ലാസ് 2) മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ (ഉദ്യോഗസ്ഥരും സാമൂഹ്യ പ്രതിബദ്ധതയും).
വേദി - 6 "ഭാഷാ സംഗമങ്ങള്‍''
- 11.30am to 12.00pm 1. അറബിക് - ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍.
- 12.00pm to 12.30pm: 2. കര്‍ണാടക - റശീദ് ദാരിമി എച്ച്.ഡി.കോട്ട.
- 12.30pm to 01.00pm: 3. തമിഴ് - മുഹമ്മദ് ഹനീഫ് ബാഖവി കോയമ്പത്തൂര്‍.
- 01.00pm to 01.30pm: 4. ഉറുദു - അബ്‌ദുറശീദ് പയ്യനാട്.
സമാപന മഹാസമ്മേളനം
(7.00pm): ഖിറാഅത്ത്, പ്രാര്‍ത്ഥന.
- അദ്ധ്യക്ഷന്‍: റഈസുല്‍ ഉലമാ: കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ (പ്രസിഡണ്ട്, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ).
- സ്വാഗതം; കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം).
- ഉദ്‌ഘാടനം: സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ (മുഖ്യരക്ഷാധികാരി, സ്വാഗതസംഘം).
- മുഖ്യാതിഥി: സയ്യിദ് അലിയ്യുല്‍ ഹാശിമി (മതകാര്യ ഉപദേഷ്ടാവ്, യു.എ.ഇ.പ്രസിഡണ്ട്).
- അവാര്‍ഡ് ദാനം: പത്മശ്രീ. എം.എ.യൂസുഫ് അലി.
- മുഖ്യപ്രഭാഷണം: സൈനുല്‍ ഉലമാ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (ജനറല്‍സെക്രട്ടറി, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ).
ശൈഖുനാ ടി.കെ.എം.ബാവ മുസ്‌ലിയാര്‍.
ശൈഖുനാ പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്.
ഇ.അഹമ്മദ് (കേന്ദ്രവിദേശകാര്യ, മാനവ വിഭവശേഷി സഹമന്ത്രി).
പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായ-ഐടി-വഖഫ് മന്ത്രി, കേരള).
പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍.
പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍.
എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍.
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍.
സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍.
എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍.
അബ്‌ദുസ്സമദ് പൂക്കോട്ടൂര്.
റഹ്‌മത്തുല്ലാഹ് ഖാസിമി മുത്തേടം.
അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്.
- നന്ദി: പി.പി.മുഹമ്മദ് ഫൈസി.
Subscribe to:
Posts (Atom)

.jpg)